കായംകുളം: കോവിഡ് 19 വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത നഗരസഭാ ചെയർമാനെ പോലീസ് പിടികൂടി. കായംകുളം നഗരസഭാ ചെയർമാൻ എൻ. ശിവദാസനെയാണ് കായംകുളം പോലീസ് പിടികൂടിയത്.
പിന്നീട് ഇയാളിൽനിന്നും 500 രൂപ പിഴ ഈടാക്കി പോലീസ് വിട്ടയച്ചു. കെപി റോഡിൽ കായംകുളം പോലീസ് സ്റ്റേഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്.