കായംകുളം : ലോക്ക് ഡൗണ്‍ നിലനിൽക്കുന്നതിനാൽ ജീവൻ രക്ഷാമരുന്നുകൾ ലഭിക്കാൻ ബുദ്ധിമുട്ടിയ ഡോക്ടർമാർ ഉൾപ്പെടെ ആറ് പേർക്ക് ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകി അഗ്നിശമന സേനയുടെ കൈത്താങ്ങ്.
കരീലകുളങ്ങര രഘു വിഹാറിൽ പരുമല സെൻറ് ഗ്രിഗോറിയസ് ഹോസ്പിറ്റലിലെ അനസ്തേഷ്യ ഡോക്ടർ കിരണ്‍ രഘുനാഥനിനാണ് തിരുവനന്തപുരത്തു നിന്ന് അടിയന്തരമായി ആവശ്യമുള്ള മരുന്നുകൾ എത്തിച്ചു നൽകിയത്.
വിമുക്ത ഭടനായ പുതിയവിള സ്വദേശി സോമന് പത്തനംതിട്ട ഓമല്ലൂരിൽ ഹോം അപ്ലയൻസ് സ്ഥാപനത്തിൽ ഡ്രൈവർ ആണ്. ഹൃദ്രോഗി ആയ സോമൻ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പത്തനംതിട്ടയിലെ കടയിലായിപ്പോയി .
ലോക്ക് ഡൗണ്‍ മൂലം മരുന്നുകൾ എടുക്കാൻ നിർവാഹം ഇല്ലാതെ വന്നപ്പോൾ കായംകുളം ഫയർ സ്റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു രണ്ട് മണിക്കൂറിനുള്ളിൽ ഈ മരുന്നുകൾ എത്തിച്ചു നൽകി. പത്തിയൂർ മേനാന്പള്ളിൽ സ്വദേശി കണ്ണൻ പിള്ളയ്ക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കോട്ടയത്തുനിന്ന് എത്തിച്ചു നൽകി.
നൂറനാട് സ്വദേശിയായ എട്ട് വയസ് ഉള്ള അക്ഷയ് ഫിറ്റ്സിന്റെ അസുഖം ഉള്ള കുട്ടിയാണ്. മരുന്നുകൾ കിട്ടാതെ ഉറക്കക്കുറവും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചപ്പോൾ വീട്ടുകാർ കായംകുളം ഫയർ ഫോഴ്സ് മായി ബന്ധപ്പെടുകയും തിരുവനന്തപുരത്ത് നിന്ന് മരുന്ന് എത്തിച്ചു നൽകുകയും ചെയ്തു.
പട്ടോളി മാർക്കറ്റിനു സമീപം കാൻസർ രോഗിയായ മണിയമ്മയ്ക്കും നൂറനാട് പയ്യനല്ലൂർ സ്വദേശി കാൻസർ രോഗിയായ വിജയമ്മയ്ക്കുംആർ സി സി യിൽ നിന്നുമാണ് അടിയന്തരമായി ആവശ്യമുള്ള മരുന്നുകൾ കായംകുളം അഗ്നിശമന സേന എത്തിച്ചു നൽകിയത്.