പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊല്ലാൻ ശ്രമം; മൂന്ന് ഗുണ്ടകൾ പിടിയിൽ

കാ​യം​കു​ളം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി റെ​യി​ൽ​വേ ക്രോ​സ്സി​ൽ ഇ​ട്ട് വെ​ട്ടി​കൊ​ല്ലാ​ൻ ശ്ര​മി​ച്ചു. ഗു​ണ്ടാ സം​ഘ​മാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. അ​രു​ൺ പ്ര​സാ​ദ് എ​ന്ന യു​വാ​വി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല്ലാ​ൻ നോ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഗു​ണ്ട​ക​ൾ പി​ടി​യി​ൽ. കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ ചി​ന്തു, അ​ഭി​മ​ന്യു, അ​നൂ​പ് ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ൻ വൈ​രാ​ഗ്യം മൂ​ല​മാ​ണ് യു​വാ​വി​നെ ഇ​വ​ർ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സും ഗു​ണ്ട​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ടെ ഗു​ണ്ടാ നേ​താ​വി​ന്‍റെ ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​ത് യു​വാ​വ് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​താ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണം.

മ​ർ​ദ​ന​മേ​റ്റ് യു​വാ​വി​ന്‍റെ വ​ല​ത് ചെ​വി​യു​ടെ കേ​ൾ​വി ശ​ക്തി ന​ഷ്ട​മാ​യി. യു​വാ​വി​ന്‍റെ ഐ​ഫോ​ണും ടൈ​റ്റാ​ൻ വാ​ച്ചും പ്ര​തി​ക​ൾ ക​വ​ർ​ന്നു. കേ​സി​ൽ ഇ​നി ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​ൻ ഉ​ണ്ട്.

Related posts

Leave a Comment