കണ്ടുമുട്ടി നാലാംമാസം പ്രണയലീലകള്‍ വീഡിയോയിലാക്കി, ഇടയ്ക്ക് തല്ലിപ്പിരിഞ്ഞു, ഒടുവില്‍ വീണ്ടും സൗഹൃദത്തിലായി, കായംകുളത്തുനിന്നൊരു അപൂര്‍വ പീഡനക്കഥ കൂടി

kayamകായംകുളം: വിവാഹ വാഗ്ദാനം നല്‍കി 20 വയസുകാരിയായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കായംകുളം പൂവന്‍തറ പുത്തന്‍ വീട്ടില്‍ കണ്ണനെ (27)യാണ് സിഐ കെ. സദന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. എട്ടുമാസംമുമ്പ് യുവതിയുമായി പ്രണയത്തിലായ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് മൊബൈല്‍ഫോണില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ യുവതി പോലീസില്‍ പരാതി നല്‍കി. കണ്ണന്റെ ചില സുഹൃത്തുക്കള്‍ക്കായും പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് യുവതിയും ബന്ധുക്കളും വിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തെത്തുറിച്ച് പോലീസ് പറയുന്നത്: കായംകുളം സ്വദേശികളായ യുവതിയും യുവാവും എട്ടുമാസം മുമ്പാണ് പ്രണയത്തിലായത്. പ്രണയം തളിര്‍ത്തതോടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് അകന്നു കഴിയുകയായിരുന്നു. പിന്നീട് അകന്നു കഴിഞ്ഞിരുന്ന ഇവര്‍ നാലുമാസങ്ങള്‍ക്കു മുമ്പ് വീണ്ടും ഒന്നിച്ചു. എന്നാല്‍ വീണ്ടും അതിരുവിട്ട ബന്ധത്തിനു യുവതി വഴങ്ങാതെ വന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തായതോടെ പലരും മോശമായി പെരുമാറുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കണ്ണന്റെ ചില സുഹൃത്തുക്കള്‍ക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് യുവതിയും ബന്ധുക്കളും വിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

Related posts