.
കോട്ടയം: ട്രെയിനിൽ യാത്രക്കാരനു പാമ്പുകടി. ഇന്നു രാവിലെ കായംകുളം ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് സംഭവം. ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനെയാണ് പാമ്പുകടിച്ചത്.
തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കിയ ശേഷം ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിനു പിന്നാലെ ആറാമത്തെ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ചു.യുവാവിനെ കടിച്ചത് പാമ്പ് തന്നെയാണെന്ന് യാത്രക്കാരിലെ ചിലർ പറഞ്ഞു. അതേസമയം, യുവാവിനെ കടിച്ചത് പാമ്പാണോ എലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.