കൊടും ക്രിമിനൽ..! നന്തൻകോട് കൂട്ടക്കൊലയിൽ ആദ്യം കൊല്ലാനുറച്ചത് അച്ഛനെ; കൃത്യം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമെന്ന് കേഡൽ

kaydal-lതിരുവനന്തപുരം: നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ ന​​​ന്ത​​​ൻ​​​കോ​​​ട് കൂ​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കം നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾ ക്കൊടുവിലെന്ന് പ്രതി കേഡൽ ജീൻസൺ രാ​​​ജയുടെ മൊഴി. വീട്ടിൽ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു പിന്നിലെന്നും കേഡൽ പറഞ്ഞു.

ഇയാൾ ആദ്യം കൊല്ലാനുറച്ചത് അച്ഛനെയായിരുന്നുവെന്ന് മൊഴിയിൽ നിന്ന് വ്യക്തമായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അച്ഛനെ കൊന്നതിനു ശേഷമാണ് ഇയാൾ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും ആഭിചാരമെന്നത് പുകമറമാത്രമാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

കേഡലിന്‍റെ മനസ് കൊടും ക്രിമിനലിന്‍റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാൾ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മനശാസ്ത്ര വിദഗ്ധനും പറഞ്ഞു.

Related posts