ആലത്തൂര്‍: ചിറ്റിലഞ്ചേരി എംഎന്‍കെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്‍വശത്ത് റോഡരികില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം ജീര്ണാവസ്ഥയില്. ഈ കെട്ടിടം ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്.
ഇവിടെ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യബാങ്ക് കെട്ടിടത്തിന്റെ മോശം സ്ഥിതിയെ തുടര്‍ന്ന് അവിടെനിന്നു മാറിയിരുന്നു. ഇതോടെ ഇവിടെ കാടുകയറി.
കെട്ടിടത്തിന്റെ കമ്പികള്‍ തുരുമ്പുകയറി ദ്രവിച്ച നിലയിലാണ്. സമീപത്തെ സ്കൂളിലെ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി നില്ക്കുന്ന ഈ കെട്ടിടത്തിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.