ചാത്തന്നൂർ: ചാത്തന്നൂർ ജംഗ്ഷനിൽ മൂന്ന് നില കെട്ടിടത്തിനന്റെ പാരപ്പറ്റും കോൺക്രീറ്റ് മേൽക്കൂരയും ഇടിഞ്ഞു വീണു. വൻ ദുരന്തം ഒഴിവായി. നാട്ടുകാരും വിദ്യാർഥികളും ബസ് കാത്തുനില്ക്കുക്കുന്ന കെട്ടിത്തിന് മുകളിലേയ്ക്കാക്കാണ് കെട്ടിത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റും പാരപ്പറ്റം ഇടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായി രുന്നു സംഭവം.
മുപ്പതിലേറെ വർഷം പഴക്കമുള്ളതാണ് ഈ കെട്ടിടം. കെട്ടിടത്തിന്റെ സുരക്ഷിതത്തെ സംബന്ധിച്ച് കെട്ടിടത്തിലെ വാടകക്കാർ തന്നെ ആശങ്ക ഉയർത്തിയിരുന്നു. മൂന്ന് നിലകളിലുള്ള ഈ കെട്ടിടത്തിൽ വാടകയ്ക്ക് മുറിയെടുത്തവർക്ക് ടോയ് ലറ്റ് സൗകര്യം പോലുമില്ല.ഇത്തരമൊരു കെട്ടിടത്തിന് ലൈസൻസ് നല്കിയ പഞ്ചായത്തിന്റെ പേരിൽ അഴിമതി ആരോപണം നിലനില്ക്കക്കവേയാണ് കെട്ടിടം തകർന്നു വീണത്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ അഴിമതിയുടെ വ്യക്തമായ തെളിവാണ് കെട്ടിടം തകർന്നു വീഴാൻ ഇടയാക്കിയതെന്ന് പ്രതിപക്ഷം.
വൈകുന്നേരം അഞ്ചോടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പാരപ്പറ്റ് പാളിയായി നിലംപതിച്ചത്. ഈ സമയം തൊട്ടുതാഴെ സ്കൂൾ വിട്ടു വന്ന നൂറ് കണക്കിന്ന് വിദ്യാർഥികൾ താഴെ ബസ് കാത്തുനില്ക്കുകയായിരുന്നു. പഴക്കം ചെയ്ത പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കുവാൻ സൗകര്യമില്ലാത്ത ഈ കെട്ടിടത്തിന് പ്രവർത്തനാനുമതി നല്കിയ ഗ്രാമ പഞ്ചായത്തിനെ നാട്ടുകാർ പ്രതിക്കൂട്ടിലാക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെ അഴിമതിയുടെ പ്രത്യക്ഷ ഉദാഹരണമാണ് കെട്ടിടം തകർന്നതെന്നും ജനങ്ങൾ ആരോപിച്ചു.
സ്ഥലത്തെത്തിയ ചാത്തന്നൂർ പോലീസ് ദുരന്ത മേഖലയിൽ ബാരിക്കോഡ് സ്ഥാപിച്ചു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിനെതിരെ ഗ്രാമപഞ്ചായത്തോ, ചാത്തന്നൂർ പോലീസോ നടപടി എടുത്തിട്ടില്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന്റെ ഉടമസ്ഥരെ സഹായിക്കുന്ന നിലപാടാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിനും പോലീസിനും. അഴിമതികൾ തന്നെ കാരണം.