ചിറ്റൂർ: കനത്ത മഴയിൽ വടക്കത്തറയിൽ രണ്ടുനില കെട്ടിടത്തിന്റെ മേ ൽക്കുരയും ഭിത്തിയും തകർന്നു നിലംപതിച്ചു. സമീപത്തുള്ള തയ്യൽ കടയുടെ മുകളിലാണ് മുകളിലാണ് കെട്ടിടാവശിഷ്ടങ്ങൾ വീണത്. കാലപ്പഴക്കംമൂലം ദുർബലാവസ്ഥയിലായ കെട്ടിടം കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ചുമരിന്റെ ഒരുഭാഗം ഇളകുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുള്ള തയ്യൽകടയിലുണ്ടായിരുന്ന ഉപകരണങ്ങൾ മാറ്റിയതിനാൽ ആളപയമോ വസ്തുനാശമോ ഉണ്ടായില്ല. വൈകുന്നേരം വീണ്ടും കെട്ടിടത്തിൽ തകർച്ചയുണ്ടാകുകയായിരുന്നു.
അപകടവിവരമറിഞ്ഞ് തഹസിൽ സ്ഥലത്തെത്തി അപകടം സംബന്ധിച്ച് വിവരം ശേഖരിച്ചു. ചിറ്റൂർ കൊടുന്പ് പ്രധാന പാതയായതിനാൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ഗതാഗതം വഴി മാറ്റി വിട്ടിരുന്നു.