കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനോ അതോ നിലവിലെ കോണ്‍ഗ്രസ് നേതാവോ ? കഴക്കൂട്ടത്ത് സ്ഥാനാര്‍ഥി പ്രമുഖനെന്ന് വിവരം…

ബിജെപിയുടെ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെന്ന് സൂചന. ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സാധ്യയുണ്ട്.

മത്സരിക്കാന്‍ താല്‍പര്യമുള്ള കേന്ദ്ര മന്ത്രി വി. മുരളീധരന് മത്സരിക്കാനുള്ള അനുമതി കേന്ദ്ര നേതൃത്വം ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ വി. മുരളീധരന്‍ രണ്ടാമതെത്തിയ മണ്ഡലമാണിത്.

കേന്ദ്രമന്ത്രി എന്ന രീതിയില്‍ മത്സരിച്ച ശേഷം പരാജയപ്പെട്ടാല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതാണ് വി. മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിന് കേന്ദ്ര നേതൃത്വം പ്രാമുഖ്യം കൊടുക്കാതിരിക്കാനുള്ള കാരണം.

മണ്ഡലത്തില്‍ ഏറെ സ്വീകാര്യതയുള്ള ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ശോഭയുടെ പേര് വെട്ടുകയായിരുന്നു.

മുരളീധരന്റെ പേരാണ് കൂടുതലും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതു കൂടാതെ പാര്‍ട്ടി വിടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹമുണ്ട്. ഏതായാലും ഇന്നു വൈകിട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Related posts

Leave a Comment