നഗ്നമായ 200 മൃതദേഹങ്ങൾ മേൽക്കൂരയിൽ നിരത്തിയ നിലയിൽ; മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചയ്ക്ക് പിന്നിലെ സത്യം അമ്പരപ്പിക്കുന്നത്

ലാഹോര്‍: ലാഹോറില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള മുള്‍ട്ടാനിലെ നിഷ്തര്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200 ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെത്തി.

വ്യാഴാഴ്ച പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ചൗധരി സമാന്‍ ഗുജാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.

മോര്‍ച്ചറിയുടെ സമീപമായി ദ്രവിച്ച ഇരുനൂറോളം ശരീരമാണുണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം നഗ്നമായിരുന്നു. ഈ മൃതദേഹങ്ങള്‍ മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

എന്നാല്‍ മൃതദേഹങ്ങള്‍ കാണാതായവരുടേതാണന്നും ഇവ കഴുകന്മാര്‍ക്ക് ഭക്ഷണമായി നല്‍കാനാണ് അധികൃതര്‍ ഇത്തരത്തില്‍ ചെയ്തതെന്നും ബലൂച് വിഘടനവാദികള്‍ ആരോപിച്ചു.

Related posts

Leave a Comment