കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്ന് കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് നല്കിയ ഹര്‍ജിയിൽ ഹൈക്കോടതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വിധി പറയും.
2021ല്‍ 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാബു തെരഞ്ഞെടുക്കപ്പെട്ടത്. കെ. ബാബു വോട്ടര്‍മാര്‍ക്കു നല്കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ വര്‍ഷം മാർച്ചിൽ തൃപ്പൂണിത്തുറയിൽ കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം. സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.
കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ. ബാബു നല്കിയ ഹർജി പരിഗണിച്ച കോടതി ബാബുവിന്റെ തടസവാദം തള്ളി സ്വരാജ് നൽകിയ കേസ് നിലനിൽക്കുന്നതെന്നും വ്യക്തമാക്കുകയായിരുന്നു.