കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളക്കര ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു.
കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധന നടത്തേണ്ടതായുണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. കുഞ്ഞിന്റെ പിതാവ് കൂടെയുണ്ട്. കുട്ടിയെ കണ്ടിരുന്നു.
ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നു. ഉമ്മ നൽകിയെന്നും കെ.ബി. ഗണേഷ് കുമാർ. ഇന്നലെ ഉറങ്ങാത്ത ക്ഷീണം നന്നായി കുഞ്ഞിനുണ്ട്. നല്ല ആരോഗ്യവതിയായി കുഞ്ഞിരിക്കുന്നുണ്ട്. ലഘു ഭക്ഷണം കഴിക്കാൻ കുഞ്ഞിനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പു സംഘം കൊല്ലം ജില്ല വിട്ടു പോയിട്ടില്ലെന്നും ഇന്നലെ രാത്രി ജില്ലയിലെ ഒരു ഉദ്യോഗസ്ഥർ പോലും ഉറങ്ങാതെ കുഞ്ഞിനായി തെരച്ചിലിനായി പായുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ കണ്ടെത്തുന്നതിനു ഹൃദയം പൊട്ടി നാട് മുഴുവൻ കാത്തിരിക്കുമ്പോൾ പൂയപ്പള്ളി പോലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയതിനു പിന്നിലെ രാഷ്ട്രീയം തരംതാണ പ്രവർത്തി ആയെന്നും സർക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനു ഇതുപയോഗിച്ചത് ലജ്ജാകരമായെന്നും കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.