തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് തുറന്ന കത്തുമായി ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ. യാത്രക്കാരോട് പാലിക്കേണ്ട നിര്‍ദേശങ്ങളാണ് കത്തിൽ അടങ്ങിയിരിക്കുന്നത്. യാത്രക്കാരാണ് യജമാനന്മാർ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണമെന്നും മാന്യവും സുരക്ഷിതവുമായ യാത്ര ചെയ്യാൻ അവർക്ക് അവസരം സൃഷ്ടിക്കണമെന്നും ഗണേഷ് കുമാർ കത്തിലൂടെ അറിയിച്ചു.
ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെ ശ്രേണിയിലുള്ള ബസുകളും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. കത്തിന്റെ പൂർണ പകർപ്പും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.