കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ തൊ​ട്ടു​ക​ളി​ക്ക​രു​ത്; പൊ​തു​ജ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രെ ശി​ക്ഷി​ക്കേ​ണ്ട​തി​ല്ല; കെ. ​ബി. ഗ​ണേ​ഷ് കു​മാർ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ തൊ​ട്ടു​ക​ളി​ക്ക​രുെ​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മു​ന്ന​റി​യി​പ്പ്.​ യാ​ത്ര​ക്കാ​രോ പൊ​തു​ജ​ന​ങ്ങ​ളോ നി​യ​മം കൈ​യി​ലെ​ടു​ക്കേ​ണ്ട​തി​ല്ല.

അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ ഉ​ചി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്‌​മെ​ന്‍റിന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രെ ശി​ക്ഷി​ക്കേ​ണ്ട​തി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഏ​തെ​ങ്കി​ലും മോ​ശം പെ​രു​മാ​റ്റ​മോ അ​വ​രെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളോ പ​രി​ശോ​ധി​ക്കു​വാ​നും പ​രി​ഹ​രി​ക്കു​വാ​നും മാ​നേ​ജ്മെ​ന്‍റിന് അ​ധി​കാ​ര​വും ശ​രി​യാ​യ മാ​ർ​ഗ​വു​മു​ണ്ട്.

ഇ​തി​ലൂ​ടെ ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ച് പ​രാ​തി​ക്കാ​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഏ​ത് പ്ര​ശ്‌​ന​ങ്ങ​ളും ന്യാ​യ​മാ​യും വ്യ​വ​സ്ഥാ​പി​ത​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ യാ​ത്ര​ക്കാ​രോ പൊ​തു​ജ​ന​ങ്ങ​ളോ നി​യ​മം ക​യ്യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

9188619380 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​റി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​വും ഉ​ചി​ത​മാ​യ ന​ട​പ​ടി​യും ഉ​റ​പ്പു​ത​രു​ന്നു എ​ന്നും മ​ന്ത്രി പൊ​തു ജ​ന​ങ്ങ​ൾ​ക്കു​ള്ള വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

കെഎ​സ് ആ​ർ ടി ​സി ബ​സു​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തി ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.

ഗ​ണേ​ഷ് കു​മാ​ർ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം കെ ​എ​സ് ആ​ർ​ടി​സി​യി​ലെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​മാ​യി പ്ര​ത്യേ​കം പ്ര​ത്യേ​കം സം​വേ​ദ​നം ന​ട​ത്തി​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് താ​ക്കീ​തി​ന്‍റെ സ്വ​ഭാ​വ​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴോ റാ​ഷ് ഡ്രൈ​വിം​ഗി​നെ​ക്കു​റി​ച്ചോ പ​രാ​തി​ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.9188619380 എ​ന്ന വാ​ട്സ് ആ​പ് ന​മ്പ​രി​ൽ പ​രാ​തി​ക​ൾ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment