കൊച്ചി: പ്രശസ്ത എഴുത്തുകാരി കെ. ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നടക്കും. കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ച എഴുത്തുകാരിയാണ്.
നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജീവിതങ്ങളെപ്പറ്റിയും ഇന്ത്യൻ മിതോളജി കേന്ദ്രീകരിച്ച് കുട്ടികൾക്കായി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചില്‍, കുട്ടിത്തിരുമേനി എന്നിവയാണ് പ്രധാന കൃതികൾ.
സാഹിത്യ അക്കാദമി അവാര്‍ഡ്, കുങ്കുമം അവാര്‍ഡ്, നാലപ്പാടന് നാരായണ മേനോന് അവാര്‍ഡ്, വി.ടി അവാര്‍ഡ്, ജ്ഞാനപ്പാന അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.