പരിയാരം: പരിയാരത്ത് കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് ചോദ്യം ചെയ്യപ്പെടുകയും ഫോട്ടോയെടുക്കുക ചെയ്തതിന് ഡോക്ടറെ അക്രമിച്ച സംഭവത്തിൽ മൂന്ന് ഹോട്ടൽ ജീവനക്കാരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.
പിലാത്തറ ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരന് ചെറുകുന്നിലെ ടി.ദാസന് (70) എന്നിവരാണ് അറസ്റ്റിലായത്.
മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെ വിവിധ വകുപ്പ് പ്രകാരംജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
കണ്ണൂരിലേക്ക് വിനോദയാത്ര പോവുകയായിരുന്ന കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്ഇന്നലെ രാവിലെയാണ് പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ.സി.റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയത്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തി ഹീനമായ വാഷ്റൂമും ടോയ്ലറ്റിനുള്ളില് ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചു വച്ചതായി ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുകയായിരുന്നു. എന്നാൽ, ഡോ.സുബ്ബരായ ഫോട്ടോ എടുക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനായ ദാസൻ ഇത് തടയുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.
തുടർന്ന് ഹോട്ടൽ ഉടമയായ മുഹമ്മദും സഹോദരി സമീനയും ചേർന്ന് ഡോക്ടറെ മർദ്ദിക്കുകയായിരുന്നു. മൂന്നുപേരും ഡോക്ടറെ മർദിക്കുകയും ഫോൺ പിടിച്ചു വാങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരിയാരം സി ഐ കെ.വി.ബാബുവും എസ്.ഐ രൂപ മധുസൂദനനും ചേര്‍ന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. അറസ്റ്റു ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.