പത്തനംതിട്ട: പ്രളയ ദുരിതാശ്വസത്തിന്റെ കാരണക്കാരായ സര്‍ക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും അട്ടിമറിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവും യുഡിഎഫ് ഉപസമിതി ചെയര്‍മാനുമായ കെ.സി. ജോസഫ് എംഎല്‍എ. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങളിലെ സര്‍ക്കാരിന്റെ വീഴ്ച പരിശോധിക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി യുഡിഎഫ് നിയോഗിച്ച ഉപസമിതിക്കു മുന്പിൽ നിരവധി പരാതികളാണ് എത്തിയതെന്ന് സമിതി ചെയർമാൻ കൂടിയായ കെ.സി. ജോസഫ് പറഞ്ഞു.
മഹാപ്രളയം മനുഷ്യനിർമിതമായിരുന്നു. ഇതിനു പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മഹാമനസ്കരായ ആളുകൾ എത്തിച്ച സാധനങ്ങൾ സിപിഎം തങ്ങളുടേതാക്കി മാറ്റി. സിപിഎമ്മിനു താത്പര്യമുള്ള മേഖലയിൽ മാത്രമാണ് സാധനങ്ങളെത്തിയതെന്നും പരാതികളുണ്ടായി.പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് കൃത്യവിലോപവും സിപിഎം നേതൃത്വത്തിന്റെ കൈകടത്തലുമാണ് ഇപ്പോഴും തുടരുന്നതെന്ന് കെ.സി. ജോസഫ് പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയായ ആദ്യത്തെ 1000 രൂപ 5.5 ലക്ഷം പേര്‍ക്ക് നല്‍കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തികച്ചും തെറ്റാണ്. 40 ശതമാനം പേര്‍ക്ക് ഇപ്പോഴും തുക ലഭിച്ചിട്ടില്ല. ജീവനക്കാരെയും പെന്‍ഷന്‍കാരെയും മുഖ്യമന്ത്രിയും സിപിഎം സംഘടനകളും ഭീഷണിപ്പെടുത്തി ദുരതാശ്വാസത്തിന്റെ പേരില്‍ പണം പിരിക്കുന്നത് ശരിയല്ല.
ജനങ്ങള്‍ നല്കുന്ന ദുരിതാശ്വസ സഹായങ്ങള്‍ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ തട്ടിയെടുത്ത് സ്വന്തക്കാര്‍ക്ക് നല്കുന്ന നടപടി അവസാനിപ്പിക്കുംകയും സര്‍ക്കാരിന്റെ ദരുതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരിഹരിക്കുകയും ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം തല്കുമെന്ന് കെ.സി. ജോസഫ് മുന്നറിയിപ്പ് നൽകി.