പത്തനംതിട്ട: വിശ്വാസികളെ സംരക്ഷിക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്വം സർക്കാർ വിസ്മരിക്കുന്നതാണ് ബിജെപി – സിപിഎം കലാപത്തിന് കാരണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി.ജോസഫ് എംഎൽഎ. യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിനെതിരെയുള്ള കടന്നാക്രമണം, ഭരണസ്തംഭനം, ക്രമസമാധാന കർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് 23ന് ജില്ലാ കളക്ടറേറ്റ് ഉപരോധിക്കാൻ യോഗം തീരുമാനിച്ചു.ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെ.ശിവദാസൻ നായർ, പന്തളം സുധാകരൻ, ഹമീദ്, അഡ്വ. ജോർജ് വർഗീസ്, മാലേത്ത് സരളാദേവി, ജോസഫ് എം.പുതുശേരി, സനോജ് മേമന, ശ്രീകോമളൻ, അഡ്വ. ജയവർമ്മ, എ.ഷംസുദീൻ, തോപ്പിൽ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.