കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ പോലീസ് നാടകം കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. ശുഹൈബിനെ വധിച്ച് ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചില്ല. കേസിൽ കീഴടങ്ങിയവർ ഡമ്മി പ്രതികളാണെന്നും ശുഹൈബിന്റെ കൊലപാതകത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജോസഫ് പറഞ്ഞു.
ശുഹൈബ് കേസിൽ കീഴടങ്ങിയവർ ഡമ്മി പ്രതികൾ; പോലീസ് നാടകം കളിക്കുന്നു: കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്ന് കെ.സി. ജോസഫ്
