മണ്ണഞ്ചേരി: കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കെ.സി വേണുഗോപാൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അൻപത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ഒപി വിഭാഗം കെട്ടിടത്തിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തതിനെതിരെ മെഡിക്കൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് കലവൂർ മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരുമായി യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കണ്ണൻ.വി.മറ്റത്തിൽ, അജിത്ത് കുമാർ,വിനോദ്, ജസ്റ്റിൻ കുന്നേൽ എന്നിവർ നടത്തിയ ചർച്ചയിൽ 24 മണിക്കൂറിനുള്ളിൽ പേര് പുന:സ്ഥാപിക്കും എന്ന മെഡിക്കൽ ഓഫീസറുടെ ഉറപ്പിൽ തുടർസമര പരിപാടികൾ മാറ്റിവെച്ചു.
പ്രതിഷേധ പരിപാടിക്ക് സജീവ്, എസ്.ആർ നാസ്, സി.കെ ബാബു, പ്രതീഷ്, അജ്മൽ എന്നിവർ നേതൃത്വം നൽകി.