കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള നീക്കം തനിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
ഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്. കോൺഗ്രസിൽ കെ.സി വേണുഗോപാൽ ഗ്രൂപ്പ് എന്നൊന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയം കൂട്ടായ തീരുമാനമാണ്. ഇക്കാര്യത്തിൽ തന്റേതായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
കെ. സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ല. ഇരിക്കൂരിൽ സജി ജോസഫിന്റെ സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ചതല്ലെന്നും വേണുഗോപാൽ പറഞ്ഞു.