മുഖ്യമന്ത്രിയോ? ഞാനോ? ലക്ഷ്യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കു​ക​യെ​ന്ന​തു​മാത്രം; കെ.സി. വേണുഗോപാൽ പ്രതികരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രിക്ക സേ​ര​യി​ൽ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കു​ക​യെ​ന്ന​തു​മാ​ത്ര​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും​എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

ഈ ​രീ​തി​യി​ൽ ത​ല​മു​റ​മാ​റ്റം സാ​ധ്യ​മാ​ക്കി​യ ഒ​രു സ്ഥാ​നാ​ർ​ഥിപ്പ​ട്ടി​ക ത​ന്‍റെ ഓ​ർ​മ​യി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൻ​മാ​രു​ടെ യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്ന ലി​സ്റ്റാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ലെ​ത്തി​യ​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​ത്തി​ൽ യാ​തൊ​രു കാ​ർ​ക്ക​ശ്യ​വും താ​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സ​മ​രാ​വേ​ശ​വും യു​വ​ത്വ​വു​മു​ള്ള ഒ​രു സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് പാ​ർ​ട്ടി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പു​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഭ​ര​ണം പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​ത്തൊ​രു​മ​യോ​ടെ മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്.​

മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് സ്വ​ന്ത​മാ​യ രീ​തി​യു​ണ്ട്. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി കോ​ൺ​ഗ്ര​സി​നി​ല്ല.

ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കും. പി​ന്നീ​ട് അ​ഭി​പ്രാ​യ ഐ​ക്യ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കും- കെ.​സി. വേ​ണു ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ​രി​ക്കൂ​റി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന് നേരേയു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തെ ത​ള്ളി​പ്പ​റ​യു​ന്നി​ല്ല. സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ അ​നു​യോ​ജ്യ​രാ​യ പ​ല​രും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ബാ​ല​ശ​ങ്ക​ർ ഇ​പ്പോ​ൾ തു​റ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു നാ​ളാ​യി ത​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ല​ക്ഷ്യം കോ​ൺ​ഗ്ര​സി​നെ ത​ള​ർ​ത്തു​ക എ​ന്ന​താ​ണ്.

സി​പി​എ​മ്മി​ന് ഏ​തു വി​ധേ​ന​യും ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്ക​ണം. ഈ ​ര​ണ്ട് താ​ത്പ​ര്യ​ങ്ങ​ളും ഒ​രു പോ​യി​ന്‍റി​ൽ ഒ​ന്നി​ച്ചു നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.​

ഒ.​രാ​ജ​ഗോ​പാ​ൽ സ​മീ​പ​കാ​ല​ത്ത് പ​റ​ഞ്ഞ പ​ല കാ​ര്യ​ങ്ങ​ളും അ​ദ്ദേ​ഹം ത​ന്നെ തി​രു​ത്തി പ​റ​യു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment