കണ്ണൂര്‍: കേരളം പോലെ ജനസാന്ദ്രത കൂടിയൊരു സംസ്ഥാനത്തു ടൂറിസം, ഐടി മേഖലകളിലാണ് ഇനിയുള്ള തൊഴില്‍ സാധ്യതകളെന്നു കെ.സി. വേണുഗോപാല്‍ എംപി. പരിസരമലിനീകരണമുണ്ടാക്കുന്ന വ്യവസായസംരംഭങ്ങള്‍ ഒരിക്കലും കേരളത്തില്‍ പ്രായോഗികമല്ല. മൊബൈല്‍ ടവറുകള്‍ക്കെതിരേ പോലും ജനങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മിറ്റ്കോ) നവീകരിച്ച ഓഫീസിന്റെയും സോളാര്‍ ഡിവിഷന്റെയും ഉദ്ഘാടനം താണ ദിനേശ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മിറ്റ്കോ പ്രസിഡന്റ് കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.
ദിനേശ് സഹകരണ സംഘം ചെയര്മാന് സി. രാജന്, സെക്രട്ടറി കെ. പ്രഭാകരന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.സി. വേണുഗോപാല്‍ എംപി ഉപഹാരം നല്കി. മിറ്റ്കോയുടെ സര്‍വീസ് സപ്പോര്‍ട്ട് സോഫ്റ്റ്വെയര് ഉദ്ഘാടനം ഡപ്യൂട്ടി രജിസ്ട്രാര്‍ എം.കെ. ദിനേശ് ബാബുവും ജനസേവനകേന്ദ്രം ഉദ്ഘാടനം കെവിഐബി പ്രോജക്ട് ഓഫീസര്‍ എന്‍. നാരായണനും ജീവനക്കാര്‍ക്കുള്ള സിന്ധ്യ മെഡികെയര്‍ പദ്ധതി ഉദ്ഘാടനം വി.എ. നാരായണനും നിര്‍വഹിച്ചു.
ജനറല്‍ മാനേജര്‍ ജയ്സണ്‍ തോമസ് സ്വാഗതം പറഞ്ഞു. കെ. സുരേന്ദ്രന്, സി.എ. അജീര്‍, എം.എന്‍. രവീന്ദ്രന്, പി.കെ. വിനയകുമാര്‍, ജോസ് പ്രകാശ്, ടോമി ജോണ്‍, എം. രാജു, എം.വി. സീത, മീറ വത്സന്, ഇ. രുദ്രകുമാരി, കെ.പി. ജോഷില്‍ എന്നിവര്‍ പ്രസംഗിച്ചു. സോളാര്‍ വൈദ്യുതി ഉപയോഗം സംബന്ധിച്ചു കെഎസ്ഇബി റിട്ടയേഡ് എഇ ടി.പി. ലക്ഷ്മണന് ക്ലാസെടുത്തു.