കൊച്ചി: വിവാദത്തിലൂടെ കൊച്ചിയിൽ മത്സരങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടത്തണമെന്ന് വാശിയില്ല. വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും കെസിഎ അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്സുമായി ഇക്കാര്യത്തിൽ തർക്കത്തിനില്ലെന്നും കെസിഎ കൂട്ടിച്ചേർത്തു. നവംബർ ഒന്നിനു നടക്കുന്ന ഇന്ത്യ-വിൻഡീസ് മത്സരം കൊച്ചിയിൽവച്ചു നടത്താൻ കെസിഎ തീരുമാനിച്ചിരന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കെസിഎ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കാര്യവട്ടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലനില്ക്കുമ്പോൾ കൊച്ചിയിലെ ഫുട്ബോൾ ടർഫ് തകർത്ത് ക്രിക്കറ്റ് മത്സരത്തിനായി ഒരുക്കുന്നതിനെതിരേ സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഫിഫ അംഗീകാരമുള്ള ഫുട്ബോൾ ടർഫ് നശിപ്പിക്കരുതെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു.