കൊല്ലം : മദ്യം ഉൾപ്പെടെയുള്ള ലഹരിയുടെ വർധിച്ച സ്വാധീനം മൂലം സാമൂഹികമായി തകർക്കപ്പെട്ടുകൊണ്ട ിരിക്കുന്ന തീരദേശം ലഹരി നിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്റണി ആവശ്യപ്പെട്ടു.
കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച പുകയില വിരുദ്ധ വാരാചരണത്തിന്റെ രൂപതാ തല സമാപന സമ്മേളനം മൂതാക്കരയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനസാന്ദ്രത കൂടിയ തീരപ്രദേശത്തെ തൊഴിലാളികളെയും യുവജനങ്ങളെയും ലക്ഷ്യമാക്കി മദ്യ-മയക്കുമരുന്ന് കച്ചവടക്കാർ ദീർഘനാളായി പ്രവർത്തിച്ചു വരുകയാണ്.
ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തീർത്തും ദുർബലമാണ്. ലഹരി മാഫിയയെ നിരീക്ഷിക്കാനും കർശനമായ ശിക്ഷാനടപടികൾ ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ സർക്കാർ തയാറാകണം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തുടനീളം ലഹരി മാഫിയ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു.
കൂട്ടഓട്ടം കൊണ്ട ും ചിത്രരചനകൊണ്ട ും പരിഹരിക്കാവുന്ന പ്രശ്നമായി ലഹരിവിപത്തിനെ ലഘൂകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ലഹരിവിപത്ത് തടയുന്നതിൽ മാറി മാറി വരുന്ന സർക്കാരുകൾ കാണിച്ച അവഗണനയും അലസതയുമാണ് ഈ അപകടം ഇത്രയും രൂക്ഷമാകാൻ കാരണമെന്ന് അദ്ദേഹം ചൂണ്ട ിക്കാട്ടി. ലഹരിവിപത്തിനെക്കുറിച്ച് സമഗ്രപഠനവും ശാസ്ത്രീയ പരിഹാരത്തിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രൂപതാ ഡയറക്ടർ ഫാ. ടി.ജെ. ആന്റണി അധ്യക്ഷനായിരുന്നു. രൂപതാ പ്രസിഡന്റ് തോപ്പിൽ ജി. വിൻസെന്റ്, പ്രോഗ്രാം സെക്രട്ടറി എ.ജെ. ഡിക്രൂസ്, ഇഗ്നേഷ്യസ് സെറാഫിൻ, കെ.ജി. തോമസ്, ബിനു മൂതാക്കര എന്നിവർ പ്രസംഗിച്ചു.
പുകയില വിരുദ്ധ വാരാചരണ ത്തിന്റെ ഭാഗമായി തീരദേശ ഭവനസന്ദർശനം, ലഘുലേഖവിതരണം, ഫോട്ടോ പ്രദർശനം എന്നീ പരിപാടികളും സംഘടിപ്പിച്ചു.