തളിപ്പറമ്പ്: ഉന്നതന്മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കാസര്‍ഗോഡ് സ്വദേശിനിയെ ചോദ്യം ചെയ്യുമെന്ന് പോലീസ്. ഇവരോട് തളിപ്പറമ്പ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്.
നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ഗള്‍ഫുകാരന്റെ ഭാര്യയായ ഈ യുവതിയേയും വീഡിയോ ബ്ലാക്ക് മെയിലിങ്ങിലൂടെയാണോ സംഘം ഇരയാക്കിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നാലുപേര്‍ അറസ്റ്റിലായതോടെ തളിപ്പറമ്പിലെ പല ഉന്നതന്മാരും ഇപ്പോള്‍ അങ്കലാപ്പിലായിരിക്കയാണ്.
ചില വ്യാപാരികളും പ്രവാസികളുമുള്‍പ്പെടെ നിരവധിയാളുകള്‍ ഈ സംഘത്തിന്റെകെണിയില് അകപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് ഇവരില്‍ നിന്നൊക്കെ അറസ്റ്റിലായ സംഘം പണം തട്ടിയെടുത്തിട്ടുണ്ട്.
എന്നാല്‍ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്കരന് (62) എന്നയാള്‍ മുസ്തഫയ്ക്കും വയനാട് സ്വദേശികളായ അബദുള്ള, അന്‍വര്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു.
2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരാം എന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും ആ ഫോട്ടോ കാണിച്ച് 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന വലിയൊരു ശ്യംഖല തന്നെ പെണ്‍കെണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.