എന്താണോ നിങ്ങൾക്ക് ചെയ്യാൻ ഇഷ്ടം അതു ചെയ്യുക-ഈ വാചകമാണ് മാരി എന്ന അമേരിക്കക്കാരിയുടെ ജീവിതംതന്നെ മാറ്റി മറിച്ചത്. ജീവിതത്തിൽ എന്തു പ്രഫഷൻ തെരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോൾ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം പ്രഫഷനായി തെരഞ്ഞെടുക്കാൻ മാരി തീരുമാനിച്ചു.
ആളുകളെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ആളുകൾ പരസ്പരം കെട്ടിപ്പിടിക്കുന്പോൾ അവരുടെ ശരീരം ഓക്സിറ്റോസിൻ എന്ന ഹോർമോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വർധിപ്പിക്കുന്നതിനും സഹായിക്കും. ഇത് മനസിലാക്കിയാണ് ആവശ്യമുള്ളവർക്ക് തന്റെ വക ആലിംഗനം മാരി വാഗ്ദാനം ചെയ്തു തുടങ്ങിയത്.
ആലിംഗനം ആവശ്യമുള്ളവർക്ക് മാരിയെ സമീപിക്കാം. മണിക്കൂറിൽ 6000 രൂപയാണ് ഫീസ്. നിരവധിയാളുകളാണ് മാരിയുടെ ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ മാത്രം ഇവർ പ്രതിവർഷം 28 ലക്ഷത്തിലധികം രൂപ സന്പാദിക്കുന്നു.
സ്ത്രീകൾക്കും പുരുഷൻമാർക്കും ഈ സേവനം ലഭ്യമാണ്. ഇതിനായി എത്തുന്നവർ പൂർണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. ഒരു മണിക്കൂർ മുതൽ നാല് മണിക്കൂർവരെ ആലിംഗന സേവനം ലഭ്യമാണ്.