കടുത്തുരുത്തി: കനത്ത മഴയെ തുടര്‍ന്ന് കടുത്തുരുത്തി പഞ്ചായത്തിലെ പതിനേഴ്, പത്തൊന്‍പത് വാര്‍ഡുകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി.
ആപ്പുഴ കൊട്ടിത്തറയില് വിശ്വംഭരന്, പുതുവേലില്‍ വിനോദ്, കൈപ്പള്ളികരിയില് ആശ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ഈ പ്രദേശത്തെ മിക്ക വീടുകളുടെയും മുറ്റത്ത് വെള്ളം കയറിയിട്ടുണ്ട്. മഴ കനത്താല്‍ ഏത് സമയത്തും വീടുകളുടെ ഉള്ളില്‍ വെള്ളം കയറാവുന്ന സ്ഥിതിയിലാണ്.
ആപ്പുഴ-ഈരക്കടവ് റോഡിലും വെള്ളം കയറിയിട്ടുണ്ട്. കടുത്തുരുത്തി വലിയ തോടും, ചുള്ളിത്തോടും നിറഞ്ഞതിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ കാരണം.
കടുത്തുരുത്തി ആപ്പുഴ തീരദേശ റോഡില്‍ കടന്തേരി പാര്ക്കിന് സമീപമുള്ള തൂമ്പ് തുറന്ന് കിടക്കുന്നതിനാലാണ് ഈരക്കടവിന് സമീപ പ്രദേശത്തെ വിടുകളുടെ മുറ്റത്ത് വെള്ളം കയറിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മൂവാറ്റുപുഴയാറും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ അല്‍പ്പം ശമിച്ചിട്ടുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടത് മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്.
മുളക്കുളം ഭാഗത്ത് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് വൈകീട്ട് വര്‍ധിച്ചിട്ടുണ്ട്. ആറില്‍നിന്നു വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ആറ്റുതീരത്ത് നിരീക്ഷണം ശക്തമാക്കിയതായും മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ പറഞ്ഞു.