പുതുക്കാട്: രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ. സിപിഐയുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ കാൽനട ജാഥ പുലിക്കണ്ണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ മതേതരത്വം തകർക്കുകയാണെന്നും വിയോജിക്കാനുള്ള പൗരന്റെ അവകാശത്തെ അടിച്ചമർത്തുകയാണെന്നും ഇസ്മയിൽ പറഞ്ഞു.സിപിഐ ജില്ലാ കൗണ്‍സിൽ അംഗം കെ.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എസ്. പ്രിൻസ്, മണ്ഡലം സെക്രട്ടറി പി.ജി. മോഹനൻ, സി.യു. പ്രിയൻ, പി.കെ. കണ്ണൻ, പി.എം. നിക്സൻ, ഇ. ഉഷാദേവി, വി.കെ. വിനീഷ്, ജയന്തി സുരേന്ദ്രൻ, എം.എ. ജോയ്, ടി.എൻ. മുകുന്ദൻ, വി.കെ.ലതിക, കലാപ്രിയ സുരേഷ് എന്നിവർ സംസാരിച്ചു.