മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സില്‍ ചരിത്ര നേട്ടത്തോടെ നെതര്‍ലന്‍ഡ്സിന്റെ കികി ബെര്ട്ടന്സിനു കിരീടം. ഫൈനലില്‍ ബെര്‍ട്ടന്‍സ് 6-4, 6-4ന് റൊമാനിയയുടെ സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചു. ഒരു സെറ്റ് പോലും നഷ്ടമാക്കാതെ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ വനിതയെന്ന ചരിത്ര നേട്ടം ഡച്ച്താരം കുറിച്ചു.
കഴിഞ്ഞ വര്‍ഷം പെട്ര ക്വിറ്റോവയ്ക്കു മുന്നില്‍ അടിയറവുവച്ച കിരീടം ഇത്തവണ അനായാസം നേടിയെടുക്കാൻ ബെര്ട്ടന്സിനായി. ഈ ജയത്തോടെ ഡച്ച് താരം ലോക റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയര്‍ന്ന നാലാം സ്ഥാനത്തെത്തും. ഇതോടെ ടെന്നീസില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തുന്ന ഡച്ച് വനിതയെന്ന പേരും സ്വന്തമാകും.