മാഡ്രിഡ്: ടോട്ടന്‍ഹാം താരം കീറന്‍ ട്രിപ്പിയര്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക്. 20 മില്യൺ പൗണ്ടിനാണ് താരത്തെ അത്ലറ്റിക്കോ സ്വന്തമാക്കിയത്. ക്ലബിന്റെ 95 വർഷത്തെ ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് താരമാണ് 28 വയസുകാരനായ ട്രിപ്പിയർ. മൂന്നു വർഷത്തേക്കാണ് കരാർ.
2012ൽ ബേൺലിയിൽ എത്തിയതോടെയാണ് ട്രിപ്പിയർ ശ്രദ്ധനേടുന്നത്. ബേൺലിക്ക് വേണ്ടി 145 മത്സരങ്ങൾ കളിച്ച താരം നാലു ഗോളും അടിച്ചു. 2015ൽ ടോട്ടൻഹാമിലേക്ക് ചേക്കേറി. ടോട്ടൻഹാമിനായി 69 മത്സരങ്ങളിൽ ഇറങ്ങിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
2018 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ റൈറ്റ് ബാക്കായിരുന്നു. ടീമിന്റെ സെമിയിലേക്കുള്ള മുന്നേറ്റത്തിൽ ട്രിപ്പിയർ മുഖ്യപങ്ക് വഹിച്ചു.