എ​ടി​എ​മ്മി​ൽ നി​ന്നു  കിട്ടിയ നോട്ടുകൾ കീ​റി​യ​തും ഒ​ട്ടി​ച്ച​തും! അത്യാവശ്യക്കാർക്ക് വീണ്ടും ബാങ്ക് കയറിയിറങ്ങേണ്ട അവസ്ഥ


കു​മ​ര​കം: ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ നി​ന്നും ല​ഭി​ച്ച ക​റ​ൻ​സി​നോ​ട്ടു​ക​ൾ കൈ​മാ​റ്റം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​യാ​ണെ​ന്ന് പ​രാ​തി. കീ​റി​യ​തും ഒ​ട്ടി​ച്ച​തു​മാ​യ നോ​ട്ടു​ക​ളാ​ണ് ഏ​റെ​യും. മ​ഷി പു​ര​ണ്ട നോ​ട്ടു​ക​ൾ​ക്കും കു​റ​വി​ല്ല. ഇ​ന്നു രാ​വി​ലെ കു​മ​ര​ക​ത്തെ ഒ​രു എ​ടി​എ​മ്മി​ൽ നി​ന്നും ല​ഭി​ച്ച നോ​ട്ടു​ക​ളാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നി​ല​യി​ലു​ള്ള​ത്.

20,000 രൂ​പ പി​ൻ​വ​ലി​ച്ച ഉ​പ​യോ​ക്താ​വി​ന് ല​ഭി​ച്ച 500 രൂ​പ നോ​ട്ടു​ക​ളി​ലേറെയും കീ​റി പ്ലാ​സ്റ്റി​ക് ഒ​ട്ടി​ച്ച​വ​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​എം​ടി​എ​മ്മി​ൽ നി​ന്ന് പ​ണ​മെ​ടു​ത്ത പ​ല​ർ​ക്കും മോ​ശം നോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. രാ​വി​ലെ അ​ത്യാ​വ​ശ്യ​ത്തി​ന് പ​ണ​മെ ടു​ത്ത​വ​ർ നോ​ട്ട് ബാ​ങ്കി​ൽ ന​ൽ​കി മാ​റി​യെ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

Related posts