കീര്‍ത്തി സുരേഷ് ഇപ്പോള്‍ തിരക്കിലാണ്. നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന മഹാനടി എന്ന തെലുങ്കു ചിത്രത്തിനായി തയ്യാറെടുക്കുകയാണ് താര ദമ്പതികളുടെ മകളും കൂടിയായ കീര്‍ത്തി സുരേഷ്.
ദേശീയ അവാര്‍ഡ് ജേതാവും ജെമിനി ഗണേശിന്റെ ഭാര്യയുമായിരുന്ന നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയിലാണ് കീര്‍ത്തി നായികയായെത്തുന്നത്. സാവിത്രിയായെത്തുന്നതോടെ കീര്‍ത്തിയുടെ കരിയറിലെ വഴിത്തിരിവാകും ഈ സിനിമ എന്നാണ് ഏവരുടെയും പ്രതീക്ഷ. സായ് മാധവിന്റെ തിരക്കഥയില്‍ അണിയിച്ചൊരുക്കുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഇറങ്ങാനിരിക്കുന്നത്.
വിദ്യാ ബാലന്, നിത്യാ മേനോന്, അനുഷ്ക്കാ ഷെട്ടി, എന്നിവരെയും ഈ റോളിലേയ്ക്ക് പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭാഗ്യം കീര്ത്തിക്കൊപ്പമായിരുന്നു. നടി സാമന്തയും സിനിമയില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന.
അഭിനേതാവെന്നതിലുപരി ഗായികയായും സംവിധായികയായും നിര്‍മ്മാതാവായും ഒക്കെ തിളങ്ങിയ വ്യക്തിത്വമാണ് സാവിത്രിയുടേത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ആളു കൂടിയാണ് സാവിത്രി.