ദേശീയ അവാർഡ് ജേതാവും തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരവുമായ സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് കീർത്തി സുരേഷ്. കീർത്തി സുരേഷിനൊപ്പം മലയാളികളുടെ സ്വന്തം താരം ദുൽഖർ സൽമാനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
സാവിത്രിയായി അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് കീർത്തി ഇപ്പോൾ. ചിത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കീർത്തി. സാമന്തയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സാവിത്രിയുടെ ബാല്യകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് താരത്തിനോട് ശരീരഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടത്. സാവിത്രിയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.
വളരെ മെലിഞ്ഞതായി തോന്നുമെങ്കിലും സാവിത്രിയായെത്തുന്ന കീർത്തിയെ കാണാൻ പ്രത്യേക ഭംഗിയുണ്ടെന്ന അഭിപ്രായത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അന്യഭാഷയിലേക്ക് കീർത്തി സുരേഷിനോടൊപ്പം ദുൽഖർ സൽമാനും എത്തുന്നു. മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ജമിനി ഗണേശനായി വേഷമിടുന്നത് യുവതാരം ദുൽഖർ സൽമാനാണ്. സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകൻ ആദ്യം പരിഗണിച്ചിരുന്നത് സാമന്തയെ ആയിരുന്നു. എന്നാൽ താരം ഈ ഓഫർ സ്വീകരിച്ചില്ല പകരം പ്രധാനപ്പെട്ട വേഷം ചെയ്യാമെന്ന് സമ്മതിച്ചു. നിത്യാ മേനോനെയും ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സമീപിച്ചിരുന്നു.