മലയാളത്തിന്റെ സ്വന്തം തെന്നിന്ത്യൻ താരം കീർത്തി സുരേഷ് സാക്ഷാൽ രജനീകാന്തിന്റെ നായികയായി അഭിനയിക്കാൻ പോകുന്നതായി റിപ്പോർട്ടുകൾ. ചില തമിഴ് മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ കീർത്തിയാണത്രെ രജനിയുടെ നായിക. തിരക്കഥ കീർത്തിക്ക് വളരെ അധികം ഇഷ്ടപ്പെട്ടുവെന്നും കേട്ടയുടനെ രണ്ടാമതൊന്ന് ആലോചിക്കാതെ സിനിമ കരാറ് ചെയ്തു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒൗദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. 26 വയസ്സുള്ള കീർത്തി 68 കാരനൊപ്പം ജോഡി ചേർന്നഭിനയിക്കുന്നത് പ്രേക്ഷകരെ സംബന്ധിച്ച് കൗതുകമുള്ള കാര്യമാണ്. വാർത്ത സത്യമാണെങ്കിൽ ഇതുമൊരു ചരിത്രമായിരിക്കും.
1981 ൽ പുറത്തിറങ്ങിയ നെട്രി കണ്ണ് എന്ന ചിത്രത്തിൽ രജനികാന്തും കീർത്തിയുടെ അമ്മ മേനകയും ഒരുമിച്ചഭിനയിച്ചിരുന്നു.മലയാളം, തെലുങ്ക് സിനിമകളെ അപേക്ഷിച്ച് കീർത്തി സുരേഷിന് ഏറ്റവും അധികം കീർത്തി ലഭിച്ചത് തമിഴകത്താണ്. തമിഴിൽ കീർത്തി ചെയ്തതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴിലെ ഒട്ടുമിക്ക എല്ലാ മുൻനിര താരങ്ങൾക്കൊപ്പവും കീർത്തി അഭിനയിച്ചു കഴിഞ്ഞു.