കീര്‍ത്തിയും സഹതാരമായ നിധിനും ഭക്ഷണം കഴിക്കുമ്പോഴാണ് നിധിന് തനിക്ക് ലഭിച്ച പിസ്സ കീര്‍ത്തിയെ കഴിക്കാനായി പ്രലോഭിപ്പിക്കുന്നത്.
നല്ല രുചി എന്നൊക്കെ പറഞ്ഞാണ് നിധിന് പിസ്സ കഴിക്കുന്നതും ഇടയ്ക്ക് കീര്‍ത്തിയുടെ നേരെ നീട്ടുന്നതും. കീര്‍ത്തിയുടെ കൈയില്‍ പഴങ്ങള്‍ നിറച്ച ഒരു പാത്രമാണ് ഉള്ളത്.
ആദ്യമൊക്കെ നിധിനെ ദേഷ്യത്തോടെ നോക്കുന്ന കീര്‍ത്തി ഒടുവില്‍ പിസ്സ കഴിക്കുകയാണ്.
‘ചില സമയത്ത് നിങ്ങള്‍ക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഒരു വഴിയും ഉണ്ടാവില്ല.’ എന്ന ക്യാപ്ഷനോടെയാണ് കീര്‍ത്തി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇത്തവണ മാത്രമല്ല താന്‍ ഡയറ്റില്‍ ‘ചീറ്റിങ് ഡേ’ ആഘോഷിക്കുന്നതെന്ന് കീര്‍ത്തി സമ്മതിക്കുന്നുണ്ട്. “ഞായറാഴ്ച ചീറ്റ് ഡേ’യാണ്, വെള്ളിയാഴ്ചയും.’ താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പത്തുലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.