ജെല്ലിക്കെട്ടിനെ പിന്തുണച്ച് സിനിമാ താരം കീർത്തി സുരേഷും രംഗത്ത്. തമിഴരുടെ പാരന്പര്യം നില കൊള്ളുന്ന വീരവിളയാട്ട് എന്നാണ് കീർത്തി സുരേഷ് ജെല്ലിക്കെട്ടിനെക്കുറിച്ച് പറയുന്നത്. ജെല്ലിക്കെട്ടിന് വേണ്ടി പ്രക്ഷോഭം നടത്തുന്ന ആണും പെണ്ണുമടക്കമുള്ള എല്ലാവർക്കും കീർത്തി സുരേഷ് നല്ല തമിഴിൽ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്യുന്നു. ജെല്ലിക്കെട്ടിനെ പിന്തുണച്ച നടിയുടെ പേജിൽ പൊങ്കാലയാണ് നടക്കുന്നത്. മലയാളി ആരാധകരെ ചൊടിപ്പിച്ചത് പല കാര്യങ്ങളാണ്. ഒന്ന് തമിഴിൽ പിന്തുണ തമിഴിൽ പറഞ്ഞതിനാണ്. മറ്റൊന്ന് നമ്മ തമിഴരുടെ വീര വിളയാട്ട് എന്ന് പറഞ്ഞു. രണ്ട് തമിഴ് പടത്തിൽ അഭിനയിച്ചപ്പോഴേക്കും കീർത്തി തമിഴ്മകളായിപ്പോയോ എന്നാണ് ഫേസ്ബുക്കിലെ പ്രധാന പരിഹാസം.
നീയൊക്ക ആണ് കേരളത്തിന്റെ ശാപം. കോടികൾ കിട്ടും എന്നായപ്പോൾ പെറ്റനാടിനെ ഒറ്റുന്നു. ഒരു നാൾ അവർ എടുത്തു പുറത്തു കളയും. അപ്പോൾ ഇങ്ങോട്ടു തന്നെ വരും. നമ്മൾ തമിഴറുടെ വീര വിളയാട് കേരളത്തിൽ വാ കേട്ടാ. തമിഴ·ാരെ കൈയിലെടുക്കാൻ വേണ്ടിയുള്ള അഭിനയമാണിത്. നമ്മൾ മലയാളി മക്കൾ ഇവിടെത്തന്നെയുണ്ട്. ഇതെ വേഷം കെട്ട് കൊണ്ട് വരണം – കീർത്തി സുരേഷിന്റെ വീഡിയോയ്ക്ക് കീഴിലെ ഒരു കമന്റ്ാണിത്.
നമ്മുടെ സ്വന്തം മുല്ലപ്പെരിയാറിൽ നിന്നു തമിഴ് നാട് വെള്ളം കൊണ്ട് പോയപ്പോൾ യെവള് എവിടെ പോയിരുന്നു എന്നു കമന്റിട്ടവരുമുണ്ട്.ഇവിടെ വെടിക്കെട്ടും എഴുന്നള്ളിപ്പും വേണ്ടാന്ന് പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടായപ്പോ കണ്ടില്ലല്ലോ… ഇപ്പോ തമിഴന് പ്രശ്നം ഉണ്ടായപ്പോ വന്നേക്കുണു .നീ എന്നു മുതലാ തമിഴ് നാട്ടുകാരി ആയത്… നീ ഒന്നു ജെല്ലികെട്ടിൽ പങ്കെടുത്തു നോക്കൂ അപ്പോൾ അറിയാം… ഇത് വേണോ വേണ്ടെ എന്നാണു മറ്റൊരു കമന്റ്.
മലയാളികളെ പട്ടി കടിച്ചപ്പോഴും കുട്ടികൾ മരിച്ചപ്പോഴും ഒന്നും ആരെയും കണ്ടില്ല.തമിഴരെയും കണ്ടില്ല. പണം ആണ് സ്നേഹത്തിന്റെയും ആദരവിന്റയും ദേശവീകാരത്തിന്റെയും ഉറവിടം എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഇങ്ങനെ പറയാതെ അവിടുത്തെ ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ പറ്റില്ല . ജെല്ലിക്കെട്ടിനെ എതിർത്ത തൃഷയോടു തമിഴർ ചെയ്തത് അറിയാമല്ലോ – ഇങ്ങനെ പോകുന്നു കമന്റുകൾ.