മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ നിന്നും കീർത്തി സുരേഷ് പിന്മാറിയതായി റിപ്പോർട്ടുകൾ. രജനികാന്ത് നായകനാകുന്ന പുതിയ സിനിമയിൽ കീർത്തി സുരേഷ് നായികയാകുമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് പൊന്നിയിൽ സെൽവനിൽ നിന്നും കീർത്തി പിന്മാറിയത്.
അതേ സമയം സിനിമയുടെ ചിത്രീകരണം തായ്ലൻഡിൽ ആരംഭിച്ചു. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾ മൊഴി വർമനെ ആസ്പദമാക്കി കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ എന്ന കൃതിയാണ് അതേ പേരിൽ തന്നെ സിനിമയാക്കുന്നത്.
ജയംരവി, കാർത്തി, വിക്രം, ഐശ്വര്യ റായ്, തൃഷ, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.