സൂര്യയും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് താനാ സേർന്ത കൂട്ടം. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമ 12നു പ്രദർശനത്തിന് എത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ കോളിവുഡിലെ സംസാരവിഷയം.
സൂര്യയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് കീർത്തി സുരേഷ് പറഞ്ഞു. സൂര്യക്കൊപ്പം അഭിനയിക്കാൻ അവസരം തന്ന വിഘ്നേഷ് ശിവനും കീർത്തി നന്ദി പറഞ്ഞു. സംസാരത്തിലുടനീളം വിഘ്നേഷിനെ ബ്രദർ എന്ന് വിളിച്ചാണ് കീർത്തി സംസാരിച്ചത്.
കീർത്തിയുടെ ബ്രദർ വിളികേട്ട് വിഘ്നേഷ് മറുപടി പ്രസംഗത്തിൽ കീർത്തിയെ സിസ്റ്ററുമാക്കി. പത്തു തവണയോളം കീർത്തി തന്നെ ബ്രദർ എന്ന് വിളിച്ചു. കീർത്തി സുരേഷ് സിസ്റ്ററേ നന്ദി എന്നാണ് വിഘ്നേഷ് മറുപടിയായി പറഞ്ഞത്. ഇരുവരുടെയും രസകരമായ ബ്രദറും സിസ്റ്റർ വിളിയും സദസിനെ ചിരിപ്പിച്ചു. സംവിധായകൻ വിഷ്നേഷും നടി നയൻതാരയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശക്തമാണ്. കീർത്തിക്ക് വിഘ്നേഷ് സഹോദരനാണെങ്കിൽ നയൻതാര ഭാവി നാത്തൂനല്ലേ എന്നാണിപ്പോൾ പപ്പരാസികൾ അടക്കം പറയുന്നത്.