ശരീരഭാരം കുറച്ച കീർത്തി സുരേഷ് രോഗിയെപ്പോലെയായെന്ന് ശ്രീ റെഡ്ഡി. രാകുൽപ്രീത് സിംഗിന് അഭിനയിക്കുവാൻ അറിയില്ലെന്ന് വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് സിനിമയ്ക്കു വേണ്ടി ശരീരഭാരം കുറച്ച കീർത്തി സുരേഷിനെ കളിയാക്കി ശ്രീ റെഡ്ഡി രംഗത്തെത്തിയത്.
ഒരേ വിമാനത്തിൽ യാത്ര ചെയ്തിട്ട് തനിക്ക് കീർത്തിയെ മനസിലായില്ലെന്നും വിമാനത്തിൽ സഞ്ചരിച്ചവർ തനിക്കൊപ്പം സെൽഫിയെടുത്തുവെന്നും എന്നാൽ ആർക്കും കീർത്തിയെ മനസിലായില്ലെന്നും ശ്രീ വിമർശിച്ചു.
മഹാനടി വിജയിച്ചുവെങ്കിൽ അത് സംവിധായകന്റെ കഴിവാണെന്നും കീർത്തിക്ക് അഭിനയം അറിയില്ലെന്നും ശ്രീ റെഡ്ഡി കുറ്റപ്പെടുത്തി. എന്നാൽ ശ്രീറെഡ്ഡിക്ക് മറുപടിയുമായി കീർത്തിയുടെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.