പുത്തൻ ലുക്കിൽ ആരാധകരെ മയക്കി എത്തിയിരിക്കുകയാണ് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ ഇന്ന് ചർച്ചയാവുന്നത് താരപുത്രിയുടെ ഏറ്റവും പുതിയ ലുക്കാണ്.
സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്റുമായി ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
താരത്തിന്റെ ഏറ്റവും പുതിയ തമിഴ് സിനിമയാണ് സൈറൺ. ജയം രവി നായകനായ ചിത്രത്തിന്റെ പ്രമോഷണൽ ഇവന്റിനായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്.
വൈറ്റ് കളർ പാന്റ് സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. അതിനൊപ്പം ബ്ലാക്ക് വർക്കുകളുള്ള സ്റ്റൈലൻ ജാക്കറ്റും നടിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കൺസെപ്റ്റാണ് ചിത്രങ്ങളിൽ മുഴുവനായി കാണാൻ സാധിക്കുന്നത്.