തെന്നിന്ത്യന്‍ സിനിമകളിലെ മുൻനിര നായികയാണ് കീർത്തി സുരേഷ്. തമിഴില്‍ വിജയ്, ശിവ കാര്ത്തികേയന്, ധനുഷ് പോലുള്ള നായകന്മാരുടെ ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള കീർത്തി തെലുങ്കില്‍ പവന് കല്യാണ്‍, ചിരഞ്ജീവി, മഹേഷ് ബാബു, നാനി തുടങ്ങിയ മുൻനിരനായകന്മാർക്കെല്ലാം ഒപ്പം അഭിനയിച്ചു. അതുകൊണ്ടു തന്നെ സൂപ്പര്‍താര നായികയെന്ന വിശേഷണവും നടിക്കുണ്ട്.
അതേസമയം കീര്‍ത്തി ഇപ്പോള്‍ ബേബി ജോണ്‍ എന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ്. വിജയ് നായകനായ തെരി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണിത്. തമിഴിൽ വന്‍ ഹിറ്റായിരുന്നു തെരി. ചിത്രത്തിന്റെ സംവിധായകനായിരുന്ന അറ്റ്ലി തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇതിനോടകം പുറത്തുവന്ന ടീസര്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. കീര്‍ത്തി ഏത് വേഷമാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ അഭ്യൂഹങ്ങളുണ്ട്.
തെരിയില്‍ സാമന്ത ചെയ്ത വേഷമായിരിക്കുംകീർത്തി ചെയ്തതെന്നാണു സൂചന. വിജയിയുടെ ഭാര്യയുടെ വേഷമായിരുന്നു തമിഴില്‍ സാമന്ത ചെയ്തത്. എന്നാല്‍ നായിക കഥാപാത്രം മരിക്കുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. എമി ജാക്സണ് ചിത്രത്തിലെ മറ്റൊരു നായികയായിരുന്നു. എമിയുടെ ക്യാരക്ടറാണ് ചിത്രത്തില്‍ അവസാനം വരെയുള്ളത്. ഇതാണോ കീര്‍ത്തി ചെയ്യുന്നതെന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ ഉന്നയിക്കുന്നത്.
അതേസമയം ചിത്രത്തിനായി കീര്‍ത്തി വാങ്ങുന്ന പ്രതിഫലവും ഇപ്പോൾ ചര്‍ച്ചയായിരിക്കുകയാണ്. ഹിന്ദി അരങ്ങേറ്റത്തിനായി പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ് നടിയെന്നാണു റിപ്പോർട്ടുകൾ. നാല് കോടി രൂപയാണ് ബോളിവുഡ് ചിത്രത്തിനായി കീര്‍ത്തി പ്രതിഫലമായി വാങ്ങുന്നത്. സാധാരണ വമ്പന്‍ പ്രൊജക്ടുകള്‍ക്ക് രണ്ട് കോടി രൂപ വരെയാണ് നടി വാങ്ങാറുള്ളത്. ഒറ്റയടിക്ക് പ്രതിഫലം ഉയര്‍ത്തിയത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ പല നടിമാര്‍ക്കൊപ്പം പ്രതിഫല കാര്യത്തില്‍ ഇതോടെ എത്തിയിരിക്കുകയാണ് കീര്‍ത്തി.
സാധാരണ മലയാള ചിത്രങ്ങള്‍ക്ക് ഒരു കോടി രൂപയാണ് കീര്‍ത്തി പ്രതിഫലമായി വാങ്ങാറുള്ളതത്രേ. അവിടെ നിന്നാണ് ബോളിവുഡ് അരങ്ങേറ്റത്തിലൂടെ പ്രതിഫലത്തില്‍ വന്‍ കുതിപ്പുണ്ടായിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രശ്മിക മന്ദാന തെലുങ്ക് ചിത്രങ്ങള്‍ക്കായി നാല് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ശ്രുതി ഹാസന്, ശ്രീലീല, പൂജ ഹെഗ്ഡെ എന്നിവരെല്ലാം ഈ കാറ്റഗറിയിലാണ്. ഈ നിരയിലേക്കാണ് ഇപ്പോൾ കീര്‍ത്തിയും എത്തിയിരിക്കുന്നത്.