തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മലയാളിയായ കീർത്തി സുരേഷ്. ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി. വരുൺ ധവാൻ നായകനാവുന്ന ബേബി ജോൺ എന്ന ചിത്രത്തിലൂടെയാണ് കീർത്തി ബി ടൗണിലേക്ക് എത്തുന്നത്.
കീർത്തിയുടെ ഫാഷൻ സെൻസ് എടുത്തു പറയേണ്ടതാണ്. ഏത് ഔട്ട്ഫിറ്റിലും കീർത്തി സ്റ്റൈലിഷാണ്. കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികൾ ഏറ്റെടുത്തിട്ടുണ്ട്. സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
സാരിക്കൊപ്പം വലിയൊരു കമ്മൽ മാത്രമാണ് കീർത്തി അണിഞ്ഞത്. തരുൺ താഹിലിയാനി എന്ന പ്രശസ്ത ബ്രാൻഡിന്റെ കളക്ഷനിൽനിന്നുള്ളതാണ് കീർത്തി ധരിച്ച ഈ സാരി. മൾട്ടികളർ ത്രെഡ് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതാണ് സാരി.
സീക്വിൻസ്, കുണ്ടൻ, സർദോസി, ആരി വർക്കുകളാണ് സാരിയുടെ പ്രത്യേകത. മൾട്ടി ഐവറി നിറമാണ് സാരിക്കുള്ളത്. 2,99,900 രൂപയാണ് സാരിയുടെ വില. ചിത്രങ്ങൾ ആരാധകരും സെലിബ്രിറ്റികളും ഏറ്റെടുത്തുകഴിഞ്ഞു.