തെന്നിന്ത്യയിൽ മുഴുവൻ ആരാധകരുള്ള മലയാളിനടിയാണ് കീര്ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
മലയാളചിത്രം ഗീതാഞ്ജലിലെന്ന ചിത്രത്തിൽ നായികയായെത്തി ഇപ്പോൾ തമിഴ് സിനിമകളിലാണ് കൂടുതലായി അഭിനയിക്കുന്നത്.
മുപ്പതുകാരിയായ കീർത്തി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. താരത്തിന്റെ വിവാഹം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.അടുത്തിടെ കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഒരു ദേശീയ ഇഗ്ലീഷ് ഓൺലൈൻ മാധ്യമമാണ് ഇങ്ങനെയൊരു വാർത്ത കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. കീർത്തി വിവാഹത്തിന് സമ്മതം മൂളിയെന്നും സുരേഷും മേനകയും മകൾക്ക് അനുയോജ്യനായ വരനെ തെരയുകയാണെന്നുമായിരുന്നു റിപ്പോർട്ട്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം നടിയെ സംബന്ധിച്ച മറ്റൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ 13 വർഷമായി കീർത്തി ഒരു റിസോർട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ വാർത്ത.
ഇവർ സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കളാണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് പറയപ്പെടുന്നത്. വീട്ടുകാർ സമ്മതം മൂളിയിട്ടുണ്ടെന്നും നാലു വർഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനു മുൻപ് വന്ന അഭ്യൂഹങ്ങൾ പോലെ വെറുമൊരു അഭ്യൂഹം മാത്രമാണോ ഇതെന്ന് കരുതുന്നവരുണ്ട്.
ഇതിൽ വ്യക്തത നൽകി കീർത്തി തന്നെ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തമിഴ് മാധ്യമങ്ങളിലാണ് ഈ വാർത്ത വ്യാപകമായി പ്രചരിക്കുന്നത്. കീർത്തിക്ക് മലയാളത്തിനേക്കാൾ ആരാധകർ ഇന്ന് തമിഴ്നാട്ടിലുണ്ട്.
തമിഴിൽ രജനികാന്ത്, സൂര്യ, വിജയ്, തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും കീർത്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വാശി എന്ന സിനിമയിലാണ് കീർത്തി ഒടുവിൽ അഭിനയിച്ചത്.
ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് കീർത്തി എത്തിയത്. തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
മാരി സെൽവരാജിന്റെ ഉദയനിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രണങ്ങളാകുന്ന മാമനനും അതിൽ ഉൾപ്പെടുന്നു. തെലുങ്കിൽ ചിരഞ്ജീവിക്കും നാനിക്കും ഒപ്പം ഓരോ ചിത്രങ്ങളിലും കീർത്തി അഭിനയിക്കുന്നുണ്ട്.