ഞാ​ൻ ദേ​ഷ്യ​പ്പെ​ട്ടാ​ൽ ശാ​ന്ത​മാ​യി നേ​രി​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന​റി​യാം: ആ​ന്‍റ​ണി ദേ​ഷ്യ​പ്പെ​ട്ടാ​ൽ അ​വി​ടെ​നി​ന്നു ഞാ​ൻ ര​ക്ഷ​പ്പെ​ടും; കീ​ർ​ത്തി സു​രേ​ഷ്

വി​വാ​ഹ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ങ്ങ​ളി​ലാ​ണ് ന​ടി കീ​ർ​ത്തി സു​രേ​ഷ് ഇ​പ്പോ​ൾ. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് കീ​ർ​ത്തി​യും ആ​ന്‍റ​ണി ത​ട്ടി​ലും വി​വാ​ഹി​ത​രാ​യ​ത്. 15 വ​ർ​ഷ​ത്തോ​ളം നീ​ണ്ട പ്ര​ണ​യ​കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് വി​വാ​ഹം. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വി​വ​രം സി​നി​മാ ലോ​ക​ത്ത് പ​ല​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ഐ​ശ്വ​ര്യ​ല​ക്ഷ്മി തു​ട​ങ്ങി വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് കീ​ർ​ത്തി​യു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്ന​ത്. വ​ള​രെ സ്വ​കാ​ര്യ​മാ​യാ​ണ് കീ​ർ​ത്തി ത​ന്‍റെ പ്ര​ണ​യ​ബ​ന്ധം മു​ന്നോ​ട്ട് കൊ​ണ്ട് പോ​യ​ത്. പ്ല​സ് ടു​വി​ന് പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് ആ​ന്‍റ​ണി ത​ട്ടി​ലു​മാ​യി അ​ടു​ക്കു​ന്ന​ത്. കീ​ർ​ത്തി​യേ​ക്കാ​ൾ ഏ​ഴ് വ​യ​സ് കൂ​ടു​ത​ലു​ണ്ട് ആ​ന്‍റ​ണി​ക്ക്.

ഇ​പ്പോ​ഴി​താ പ്ര​ണ​യം തു​ട​ങ്ങി​യ നാ​ളു​ക​ളെ​ക്കു​റി​ച്ച് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഞ​ങ്ങ​ൾ​ക്ക് മ്യൂ​ച്വ​ൽ ഫാ​മി​ലി ഫ്ര​ണ്ട്സു​ണ്ട്. അ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്. അ​ന്ന് ഓ​ർ​ക്കൂ​ട്ടാ​ണ്. ഞാ​നാ​ണ് ആ​ന്‍റ​ണി ത​ട്ടി​ലു​മാ​യി അ​ടു​ക്കാ​ൻ ആ​ദ്യം ശ്ര​മി​ച്ച​ത്. ഒ​രു മാ​സ​ത്തോ​ളം ചാ​റ്റ് ചെ​യ്തു. കൊ​ച്ചി​യി​ലെ ഒ​രു റെ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചാ​ണ് ര​ണ്ടാ​മ​ത് ക​ണ്ട​ത്. എ​നി​ക്ക് അ​ങ്ങോ​ട്ട് ചെ​ന്ന് സം​സാ​രി​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു. ഞാ​ൻ പോ​കു​മ്പോ​ൾ തി​രി​ഞ്ഞ് നോ​ക്കി ക​ണ്ണി​റു​ക്കി. ആ​രാ​ണ് ഈ ​പെ​ൺ​കു​ട്ടി, എ​ന്താ​ണി​വ​ൾ ചെ​യ്യു​ന്ന​തെ​ന്ന് ആ​ന്‍റ​ണി ചി​ന്തി​ച്ചു. അ​ടു​ത്ത ദി​വ​സം ഒ​രു മാ​ളി​ൽ​വ​ച്ച് ക​ണ്ടു. പി​ന്നീ​ട് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ എ​ന്നെ പ്രൊ​പ്പോ​സ് ചെ​യ്യെ​ന്ന് പ​റ​ഞ്ഞു. ആ ​ന്യൂ ഇ​യ​ർ രാ​ത്രി​യി​ൽ എ​ന്നെ പ്രൊ​പ്പോ​സ് ചെ​യ്തു. ഞാ​ൻ യെ​സ് പ​റ​ഞ്ഞു. 2010 ലാ​ണ് ആ​ന്‍റ​ണി ത​ന്നെ പ്രൊ​പ്പോ​സ് ചെ​യ്ത​ത്. അ​ന്ന് ഒ​രു മാ​സ​ത്തെ പ​രി​ച​യ​മേ​യു​ള്ളൂ.

2016 ഓ​ടെ കാ​ര്യ​ങ്ങ​ൾ കു​റ​ച്ച് സീ​രി​യ​സാ​യി. പ്രോ​മി​സ്‌ റിം​ഗ് എ​ന്‍റെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ കൈ​യി​ൽ കാ​ണാം. ആ ​മോ​തി​രം ഞാ​ൻ അ​ഴി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ വെ​ഡിം​ഗ് റിം​ഗ് ഉ​ള്ള​തി​നാ​ൽ അ​ത് ഒ​ഴി​വാ​ക്കി. ഒ​രു​മി​ച്ച് ഒ​രു​പാ​ട് കാ​ലം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ര​സ്പ​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​പ്പോ​ൾ ഞാ​ൻ ദേ​ഷ്യ​പ്പെ​ട്ടാ​ൽ ശാ​ന്ത​മാ​യി നേ​രി​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന​റി​യാം. ആ​ന്‍റ​ണി ദേ​ഷ്യ​പ്പെ​ട്ടാ​ൽ അ​വി​ടെ​നി​ന്നു ഞാ​ൻ ര​ക്ഷ​പ്പെ​ടും. ചി​ല സ​മ​യ​ത്ത് മ​റ്റാ​രെ​ങ്കി​ലും ഇ​ട​പെ​ട്ട് ഞ​ങ്ങ​ളു​ടെ വ​ഴ​ക്ക് പ​രി​ഹ​രി​ക്കേ​ണ്ടി വ​രും.

പ​ക്ഷെ അ​പൂ​ർ​മാ​യേ അ​ങ്ങ​നെ സം​ഭ​വി​ക്കാ​റു​ള്ളൂ. കൊ​വി​ഡി​ന്‍റെ സ​മ​യ​ത്താ​ണ് ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് താ​മ​സി​ച്ച​ത്. അ​തു​വ​രെ​യും ഓ​രോ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും കാ​ണാ​ൻ വ​രി​ക​യാ​യി​രു​ന്നു. കൊ​വി​ഡി​ന് ഇ​ത് ന​മ്മു​ടെ​യി​ട​മാ​ണ് ന​മു​ക്ക് ഒ​രു​മി​ച്ച് താ​മ​സി​ക്കാം എ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കീ​ർ​ത്തി പ​റ​ഞ്ഞു. ഗ​ലാ​ട്ട ഇ​ന്ത്യ​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി മ​ന​സ് തു​റ​ന്ന​ത്.

Related posts

Leave a Comment