തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. താരമിപ്പോൾ ബേബി ജോണിന്റെ പ്രമോഷൻ തിരക്കിലാണ്. കീര്‍ത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ഫോട്ടോ സെഷനിടെ ഫോട്ടോഗ്രാഫര്‍ കീര്‍ത്തി ദോശ എന്ന് താരത്തെ വിളിച്ചു. അപ്പോൾ നടി തിരുത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.
ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫര്‍ താരത്തെ കീര്‍ത്തി ദോശ എന്ന് ഉറക്കെ വിളിച്ചു. കീര്‍ത്തി ദോശയല്ല, കീര്‍ത്തി സുരേഷാണെന്ന് തിരുത്തിയ താരം ദോശ ഇഷ്ടമാണ് എന്നും വ്യക്തമാക്കി. സംഭവം അസ്വസ്ഥപ്പെടുത്തിയെങ്കിലും ചെറു ചിരിയോടെ താരം പക്വമായാണ് പ്രതികരിച്ചത്. അതിനിടയിൽ മറ്റൊരു ഫോട്ടോഗ്രാഫർ താരത്തെ കിര്‍തി എന്ന് വിളിക്കുകയായിരുന്നു കിര്‍തി അല്ല താൻ കീര്‍ത്തീ ആണെന്ന് താരം തിരുത്തി.
അതേസമയം, മെഹ്ര് രമേഷ് സംവിധാനം ചെയ്ത് ചിരഞ്ജീവി നായകനായ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു.
ക