തെന്നിന്ത്യയുടെ പ്രിയതാരമാണ് കീർത്തി സുരേഷ്. കീർത്തിയുടെ ഫാഷൻ സെൻസും എടുത്തു പറയേണ്ടതാണ്. ഏതു ഔട്ട്ഫിറ്റിലും കീർത്തി സ്റ്റൈലിഷാണ്. കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലാവുകയാണ്. അതിമനോഹരമായ പ്ലെയിൻ ബ്ലാക്ക് ഷിഫോൺ സാരിക്ക് സിൽവർ-ബ്ലാക്ക് കോമ്പിനേഷനിൽ വരുന്ന ഫ്ലോറൽ സ്ലീവ്-ലെസ് ബ്ലൗസാണ് കീർത്തി ധരിച്ചിരിക്കുന്നത്.
ഡീപ് വി-നെക്ക് ആണ് ബ്ലൗസിന്. ഇതിൽ നിറയെ പൂക്കളുടെ ഡിസൈനും കാണാം. ബ്ലാക്ക് സാരിക്ക് ഡയമണ്ട് ആക്സസറീസാണ് കീർത്തി അണിഞ്ഞത്. ഡയമണ്ട് കമ്മലും മോതിരവുമുണ്ട്. എന്നാൽ കഴുത്തിൽ തന്റെ സുവർണ-മംഗല്യ സൂത്ര മാത്രമേ ധരിച്ചിട്ടുള്ളൂ. കഴിഞ്ഞ ഡിസംബര് 12 ന് ആയിരുന്നു കീര്ത്തിയുടെ വിവാഹം. ബാല്യ കാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് താരം വിവാഹം കഴിച്ചത്.