ഇന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. താരപുത്രി എന്ന പദവിയിയല്ലാതെ സ്വന്തം അധ്വാനത്തിലൂടെ മുന്നോട്ട് വന്ന ആർട്ടിസ്റ്റാണ് കീർത്തി. വ്യത്യസ്തത നിറഞ്ഞ കഥയും കഥാപാത്രങ്ങളുമാണ് കീർത്തി ഇപ്പോൾ ചെയ്യുന്നത്.
രഘു താത്ത എന്ന തമിഴ് ചിത്രമാണ് കീർത്തിയുടെ പുതിയ റിലീസ്. നടിയുടെ മറ്റൊരു കരിയർ ബെസ്റ്റ് പെർഫോമൻസായിരിക്കും ഈ സിനിമയിലേതെന്നാണു ആരാധകർ പ്രതീക്ഷിക്കുന്നു.
വളരെ വ്യത്യസ്തമാർന്ന സിനിമകളും കഥയുമാണ് കീർത്തി തിരഞ്ഞെടുക്കുന്നത്. ആ തിരഞ്ഞെടുപ്പുകൾ പലപ്പോഴും ശരിയാവാറുമുണ്ട്. ഇപ്പോൾ കുറച്ച് നാളുകളായി കീർത്തി തന്റെ ട്രാക്ക് മാറ്റിയാണ് സിനിമകൾ ചെയ്യുന്നത്. അതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ.
ഞാൻ എപ്പോഴും കഥ കേൾക്കുമ്പോൾ എങ്ങനെയുള്ള സബ്ജക്ട് ആണെന്ന് ആദ്യം നോക്കും. എങ്ങനത്തെ ജോണർ ആണ് എന്ന് നോക്കും. പ്രധാനമായും ഞാൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രമാണോ ഇതെന്ന് നോക്കും. ഇതുവരെ ഇന്ത്യൻ സിനിമയിൽ വരാത്ത കഥയോ കഥാപാത്രമോ ഒന്നുമല്ല ഞാൻ നോക്കുന്നത്. ചില കഥാപാത്രങ്ങൾ നേരത്തെ മറ്റൊരു ആർട്ടിസ്റ്റ് ചെയ്തിട്ടുണ്ടാവും.
എന്നാൽ എന്റെ കരിയറിൽ ഞാൻ ചെയ്യാത്ത കഥാപാത്രമാണോ എന്നാണ് എനിക്ക് പ്രധാനം. മൊത്തത്തിൽ ആ സിനിമയെ കാണുമ്പോൾ എങ്ങനെ ഉണ്ടാവുമെന്ന് ഞാൻ നോക്കും. അത് എന്റെ ഫിലിമോഗ്രാഫിയിൽ വ്യത്യസ്തമാണോ എന്നാണ് ഞാൻ നോക്കാറ്. പിന്നെ എനിക്ക് എപ്പോഴും പുതിയ സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്.
ഏകദേശം ആറു സിനിമയോളം ഞാൻ പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. എനിക്ക് പരീക്ഷണ ചിത്രകളുടെ ഭാഗമാവാൻ വലിയ ഇഷ്ടമാണ്.
എന്നാൽ അതിന്റെ പേരിൽ ആളുകൾ എന്നോടു ചോദിക്കാറുണ്ട് എന്തിനാണ് ആ സിനിമ ചെയ്യുന്നതെന്ന്? അതായത് ഇത് പരാജയം ആവുമെന്ന് അറിഞ്ഞിട്ടും ഇത്തരം സിനിമകൾ എന്തിനു ചെയ്യുന്നു എന്നാണ് നേരിടുന്ന ചോദ്യങ്ങൾ. അത്തരത്തിൽ ചിത്രം പരാജയപ്പെടുമെന്ന് നേരത്തെ മനസിലാക്കിയാൽ അറിഞ്ഞു കൊണ്ട് ആ സിനിമ ആരും ചെയ്യില്ല- കീർത്തി സുരേഷ് പറയുന്നു.