നടി കീർത്തി സുരേഷ് വിവാഹിത ആകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം സർപ്രൈസ് ആയിട്ടായിരുന്നു പുറത്ത് വന്നത്. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്റണി തട്ടിൽ ആണ് കീർത്തിയുടെ വരൻ. ആസ്പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ് ആന്റണി.
ഗോവയില് വച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഡിസംബർ 12 നാണ് കത്തിൽ വിവാഹ തിയതി കൊടുത്തിരിക്കുന്നത്. “ഞങ്ങളുടെ മകള് വിവാഹിതയാകുന്ന കാര്യം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
ഡിസംബർ 12 ന് ഒരു അടുപ്പക്കാരുടെ ഒത്തുചേരലിൽ ആയിരിക്കും. നിങ്ങളുടെ പ്രാർഥന ആത്മാർഥമായി പ്രതീക്ഷിക്കുന്നു. അവർ ഒരുമിച്ച് അവരുടെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങൾ അവർക്ക് ചൊരിയാൻ കഴിയുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും” കീര്ത്തിയുടെ മാതാപിതാക്കളായ ജി. സുരേഷ് കുമാറിന്റെയും മേനക സുരേഷ് കുമാറിന്റെയും പേരിലാണ് ഈ കത്ത്.